20 വര്‍ഷമായി  മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പുഴമുടി പുതുശേരികുന്ന് സ്വദേശി അബ്‍ദുല്‍ സലാം കരിക്കാടന്‍ വെങ്ങപ്പള്ളി (47) ആണ് മരിച്ചത്. 20 വര്‍ഷമായി മത്രയിലെ ഡ്രീംലാന്റ് ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ചീഫ് ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം കുടുംബത്തോടൊപ്പമാണ് ഒമാനില്‍ താമസിച്ചിരുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. പിതാവ് - സൈതലവി. മാതാവ് - നഫീസ. ഭാര്യ - നുഫൈസ. മക്കള്‍ - ഫാത്തിമ ഫര്‍സാന (16), ഹംന ഫരീന (13), ഇബഹ്‍സാന്‍ ഇബ്രാഹിം (8) ഫിദ ഫര്‍സിയ (എട്ട് മാസം). നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

Read also:  പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തണമെന്നും ഉല്ലാസ യാത്രകളിലും മറ്റും അവരെ ജലാശയങ്ങള്‍ക്ക് സമീപം പോകാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വെള്ളം കുത്തിയൊലിക്കുന്ന വാദികള്‍ മുറിച്ചുകടക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു