നേരത്തെ ദുബൈയിലും മലേഷ്യയിലും പ്രവാസിയായിരുന്ന ഷാജി, മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. അല്‍ വക്രയിലായിരുന്നു താമസം.

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി മഠത്തിപറമ്പ് കാഞ്ഞിരകുണ്ടില്‍ ഷാജി മുഹമ്മദ് (48) ആണ് മരിച്ചത്. മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ചെര്‍പ്പുളശ്ശേരി കാഞ്ഞിരക്കുണ്ടില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ - സുനീറ. മക്കള്‍ - ഷഹാന, സന.

നേരത്തെ ദുബൈയിലും മലേഷ്യയിലും പ്രവാസിയായിരുന്ന ഷാജി, മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. അല്‍ വക്രയിലായിരുന്നു താമസം. വക്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി അല്‍ ഇഹ്‍സാന്‍ ഭാരവാഹികള്‍ അറിയിച്ചു. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് എക്സിറ്റ് എട്ട് റിമാലിലാണ് മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) താമസസ്ഥലത്ത് മരിച്ചത്. പിതാവ് - അബൂബക്കർ. മാതാവ് - സുബൈദ. ഭാര്യ - അയിഷാബി. മക്കൾ - സഫീർ,
ഷമീമ, ഷെറിൻ, ഷിബിലി. മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷെബീർ കളത്തിൽ, മജീദ് മണ്ണാർമല, ശിഹാബ് എന്നിവർ രംഗത്തുണ്ട്.

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി ടി.പി. അശ്‌റഫ് (40) ആണ് മരിച്ചത്. റിയാദ് ഹാരയില്‍ മുബാറക് ആശുപത്രിക്ക് സമീപമുള്ള ലോണ്‍ട്രിയിലെ ജീവനക്കാരനായിരുന്നു. മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. സബീന ഫര്‍സാനയാണ് ഭാര്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധുക്കളെ സഹായിക്കുന്നതിന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അബുദാബി: യുഎഇയില്‍ (UAE) പ്രവാസി മലയാളി (Keralite expat) മരിച്ചു. യുഎഇ അതിര്‍ത്തിയായ ഗയാത്തിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവന്ന തിരുവനന്തപുരം മണക്കാട് സ്വദേശി കമലേശ്വരം വലിയ വീട് ലൈനില്‍ ഫാത്തിമ മഹലില്‍ പി മൈയ്ദീന്‍ കുഞ്ഞിന്റെയും പരേതയായ സൈനബ ബീവിയുടെയും മകന്‍ നാസര്‍ ഖാനാണ് (58) മരിച്ചത്.

അബുദാബി മെഡി കെയര്‍ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയില്‍ തുടരുകയുമായിരുന്നു. ഒമ്പത് വര്‍ഷമായി യുഎഇയില്‍ ബിസിനസ് നടത്തി വരികയാണ്. സൗദിയില്‍ ഉള്‍പ്പെടെ 33 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സബില, മക്കള്‍: ഫാത്തിമ നൗഫിയ, ഫാത്തിഹ. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദോഹ: മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ (Qatar) ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍, മട്ടന്നൂര്‍ പനയത്താംപറമ്പ് എല്‍.പി സ്‍കൂളിന് സമീപം പരേതനായ സി.പി കുഞ്ഞിരാമന്റെയും കെ നാരായണിയുടെയും മകന്‍ സുമേഷ് കാവുങ്കല്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

17 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്‍തുവരുന്ന സുമേഷ്, ഒരു സ്വകാര്യ കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായിരുന്നു. മസ്‍തിഷ്‍കാഘാത്തെ തുടര്‍ന്ന് പത്ത് ദിവസമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു. ഭാര്യ - സന്ധ്യ. മക്കൾ - ആദി ദേവ്, ആയുഷ്‌ ദേവ്‌ ഇരുവരും വിദ്യാർത്ഥികൾ (കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ - സജീവൻ (ഡ്രൈവർ), സുഷമ (ഏച്ചൂർ), സജിഷ (തലമുണ്ട), സബി രാജ് (ഗൾഫ്). നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോയി.