ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി. 30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
റിയാദ്: റിയാദിൽ ദീർഘകാലം പ്രവാസിയും പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. സിദ്ദീഖ് (58) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷഫീന. മക്കൾ: ഫാദിൽ, ഫുർഖാൻ (വിദ്യാർത്ഥി, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളജ്).


