ആറു വര്‍ഷമായി അബുഅരീശിലെ അബ്ദു‍ല്‍ അസീസ് ഹകമി മൈദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയിൽ മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി ഓട്ടുപാറക്കല്‍ മുഹിയുദ്ദീന്‍ (58) ആണ് തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം അബുഅരീശ് ജനല്‍ ആശുപത്രിയില്‍ മരിച്ചത്. ആറു വര്‍ഷമായി അബുഅരീശിലെ അബ്ദു‍ല്‍ അസീസ് ഹകമി മൈദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

35 വര്‍ഷമായി സൗദിയിലുണ്ട്. പരേതരായ മൊയ്‍തീന്‍കുട്ടി നഫീസയുടെയും മകനാണ്. ഭാര്യയും ഒരു മകനും രണ്ട പെണ്‍ മക്കളുമുണ്ട്. സഹോദരന്‍ മുസ്തഫ അബുഅരീശില്‍ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം അബുഅരീശ് ജനറല്‍ ആശുപത്രിയിലാണ്.