രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്.
റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ മരിച്ചു. ചെറുപ്പ സ്വദേശി പയറര്തൊടിയിൽ ഖാലിദ് (45) ആണ് ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഖമീസിൽ ഒരു ടോയ്സ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആറ് മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വന്നത്.
പിതാവ് - അബ്ദുൽറഹ്മാൻ, മാതാവ് - ആമിന, ഭാര്യ - റശീദ (സജ്ന), മക്കൾ - മുഹമ്മദ് ഇബ്രാസ്, മുഹമ്മദ് അനസ്, ഫാത്തിമ നജ, ഫാത്തിമ ജന, സഹോദരങ്ങൾ - സക്കീർ, മുഹമ്മദലി, അസ്മ, ഖദീജ. നടപടികൾ പൂർത്തിയാക്കി മൃതദേഹം അബഹയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read also: നാട്ടിലേക്ക് പോകാന്‍ എയർപോർട്ടിൽ ബോർഡിങ് പാസെടുത്ത ശേഷം കാണാതായ പ്രവാസി മലയാളി യുവാവ് ജയിലിൽ
കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.
ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
