റിയാദിൽനിന്ന്​ 230 കിലോമീറ്റര്‍ അകലെ മജ്മഅയിൽ ​30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ (65) ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽനിന്ന്​ 230 കിലോമീറ്റര്‍ അകലെ മജ്മഅയിൽ ​30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ് - ദാസൻ, മാതാവ് - തങ്കമ്മ, ഭാര്യ - ആലീസ്, മക്കൾ - മോനിഷ, അനീഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾക്ക്​ മജ്മഅ കെ.എം.സി.സി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം, സഹീർ തങ്ങള്‍ നെല്ലികുത്ത്, നജീം അഞ്ചൽ, നവാസ് ബീമാപ്പള്ളി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.

Read also: സൗദി അറേബ്യയില്‍ നിര്യാതനായ ക്ലാരി അബൂബക്കര്‍ ഹാജിയുടെ മൃതദേഹം ഖബറടക്കി

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് മരിച്ചത്. പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

22 വര്‍ഷമായി പ്രവാസിയായിരുന്ന ഷാഫി, സൗദി അറേബ്യയിലെ ജിദ്ദയിലെ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്‍തുവരികയായിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. അടുത്തമാസം നാലിന് തിരികെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അപകട മരണം സംഭവിച്ചത്.

പിതാവ് - പരേതനായ പാലത്തിങ്ങള്‍ മുഹമ്മദ്. മാതാവ് - മറിയ. ഭാര്യ - സീനത്ത്. മക്കള്‍ - മുഹമ്മദ് അമീര്‍, മുഹമ്മദ് സഫ്‍വാന്‍. ഖബറടക്കം എടയാറ്റൂര്‍ ജുമാമസ്‍ജിദ് മഖ്‍ബറയില്‍.

Read also:  പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ