പതിനാറ് വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം മനാമയിലെ ഒരു ഷിഫ്റ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. പതിനാറ് വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം മനാമയിലെ ഒരു ഷിഫ്റ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് - സൈനബ. ഭാര്യ - സബ്‍ന. മക്കള്‍ - ഷദീദ്, ഷാഹിദ്, ഷഹാന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.

Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്‍കത്ത്: ഒമാനില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ മഞ്ഞമങ്കാല സ്വദേശി പ്രഭാകരന്‍ (65) ആണ് സലാലയിലെ താമസ സ്ഥലത്ത് മരിച്ചത്. സലാല സെന്ററിലെ മസ്‍ജിദ് അഖീലിന് സമീപത്തുള്ള താമസ സ്ഥലത്തായിരുന്നു മൃതദേഹം.

മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. 30 വര്‍ഷത്തിലധികമായി ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

അവിവാഹിതനായ പ്രഭാകരന്‍ നാട്ടില്‍ പോയിട്ട് വര്‍ഷങ്ങളായെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിതാവ് - ജനാര്‍ദ്ദനന്‍ ആചാരി. മാതാവ് - തങ്കമ്മ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്‍പോണ്‍സറുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഒമാനിലെ കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന്‍ അറിയിച്ചു.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു