റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായി ജോലി ചെയ്‍തുവരികയായിരുന്നു.  മസൂൺ ഡയറി, യൂണിക എന്നീ കമ്പനികളിലും ജോലി ചെയ്‍തിട്ടുണ്ട്. 

മസ്‍കത്ത്: തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ചാവക്കാട്, വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീൻ മകൻ ഖലീൽ (55) ആണ് ഒമാനിലെ നിസ്‌വയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രണ്ടാഴ്ചയോളമായി നിസ്‌വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഖലീൽ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.

റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായി ജോലി ചെയ്‍തുവരികയായിരുന്നു. മസൂൺ ഡയറി, യൂണിക എന്നീ കമ്പനികളിലും ജോലി ചെയ്‍തിട്ടുണ്ട്. മാതാവ് - ആയിഷ. ഭാര്യ - ഷമീന. മക്കൾ - സിനാൻ, ഹനാൻ, ഹാനിയ. സഹോദരങ്ങൾ: റഷീദ്, നാസർ, മുഹമ്മദലി, ഉമ്മർ, അബൂബക്കർ,സകീന, ഷമീറ.