ഗ്യാസില്‍ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. 

റിയാദ്: മലയാളി ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മുതുക്കുംപുറത്തെ പരേതനായ അത്തിക്കോടന്‍ മുഹമ്മദിന്റെ മകന്‍ കുഞ്ഞീതു (57) ആണ് മരിച്ചത്. ഗ്യാസില്‍ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലായിരുന്നു. 

ഭാര്യ : മുതുക്കുംപുറത്തെ പരേതനായ അമ്പാട്ടുപറമ്പില്‍ മുഹമ്മദിന്റെ മകള്‍ ഫാത്തിമ. മക്കള്‍ : അബ്ദുല്‍സലാം (ജിദ്ദ ) സുബൈര്‍, ഹംസ ഫൈസി (വൈലത്തൂര്‍ കുറുങ്കാട് മിസ്ബാഹുല്‍ഹുദ മദ്രസ പ്രധാന അദ്ധ്യാപകന്‍), ആസ്യ മരുമക്കള്‍: വെള്ളാപ്പുള്ളി സീനത്ത്, ഷഹന ഷെറിന്‍ മാന്തോണി, ആലത്തറ ജബ്ബാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയില്‍ നടത്തും.

Read Also -  സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; റിക്രൂട്ട്മെൻറ് ഉടന്‍, ആവശ്യമുള്ളത് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും

 ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു 

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂർ വളപട്ടണം തങ്ങൾ വയൽ മുഹമ്മദ് അയ്യൂബ് (63) ആണ് ഹൃദയാഘതം മൂലം റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ഒമാൻ അഡ്വർട്ടൈസിംഗ്‌ ഏജൻസിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ആബിദ. കുടുംബ സമേതം മസ്കറ്റിലായിരുന്നു താമസം. ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മസ്‌കറ്റിലെ അമിറാത്ത് കബർസ്ഥാനിൽ സംസ്കരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...