സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​സിസ്റ്റന്‍റ് പ്രോ​ജ​ക്ട് മാ​നേ​ജ​റാ​യി ജോ​ലി ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ദോഹ: ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം താനത്ത്പറമ്പില്‍ ഷെറിന്‍ കെ മുഹമ്മദ് (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​സിസ്റ്റന്‍റ് പ്രോ​ജ​ക്ട് മാ​നേ​ജ​റാ​യി ജോ​ലി ​ചെ​യ്യു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കിട്ടാ​യി​രു​ന്നു അ​ന്ത്യം. പി​താ​വ്: വ​ഴി​യ​മ്പ​ലം മ​ഹാ​രാ​ജാ ഓ​ഡി​റ്റോ​റി​യ​ത്തി​ന് കി​ഴ​ക്ക് ശാ​ന്തി​റോ​ഡി​ൽ താ​ന​ത്ത്പ​റ​മ്പി​ൽ കൊ​ച്ചു മു​ഹ​മ്മ​ദ്, മാ​താ​വ്: മു​ളം​പ​റ​മ്പി​ൽ ശി​വാ​കു​ട്ടി കൊ​ച്ചു​മു​ഹ​മ്മ​ദ്. ഭാ​ര്യ: മ​സ്‍ലി​ൻ ഷെ​റി​ൻ. മ​ക്ക​ൾ: ഹി​ന ഫാ​ത്തി​മ, ഹൈ​സ ഫാ​ത്തി​മ. 

Read Also - വിസയില്ലാതെ ചുറ്റി വരാം യുഎഇ, പുതുക്കിയ വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്ത്, 87 രാജ്യക്കാര്‍ക്ക് ഇനി പ്രവേശനം ലളിതം

നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴ‌ഞ്ഞുവീണ് മരിച്ചു

റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്. 

ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം