ഗള്‍ഫ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് കോടോത്ത് പാലക്കല്‍ സ്വദേശി പുതിയ വളപ്പില്‍ വീട്ടില്‍ മനോജ് കൃഷ്ണന്‍ (38) ആണ് മരിച്ചത്. ഗള്‍ഫ് ഫുഡ് കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ഗോപാലകൃഷ്ണന്‍, മാതാവ്: ബാലാമണി, ഭാര്യ: ദില്‍ഷ മനോജ്.
ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: അബൂദാബിയിൽ നിന്ന് ഉംറ നിർവഹിക്കാനെത്തി യാത്രാമധ്യേ കുഴഞ്ഞുവീണ് മരിച്ച മലപ്പുറം എടരിക്കോട് സ്വദേശി മുഹമ്മദ്കുട്ടിയുടെ (63) മൃതദേഹം നാട്ടിലെത്തിച്ചു. ഈ മാസം ഒന്നിന് ഉംറ നിർവഹിച്ച് അബൂദാബിയിലേക്ക് മടങ്ങുന്നവഴി റിയാദ് - മദീന എക്സ്പ്രസ് ഹൈവേയിൽ അൽഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് മരിച്ചത്.
അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിച്ച മൃതദേഹം ശിഹാബ് തങ്ങൾ ആംബുലൻസിൽ കുറുക ജുമാ മസ്ജിദിൽ ഖബറടക്കി. മലപ്പുറം എടരിക്കോട് പഞ്ചായത്ത് ക്ലാരിസൗത്ത് സ്വദേശി പരേതനായ തൂമ്പത്ത് കുഞ്ഞീെൻറ മകനാണ്. ഭാര്യ: ആയിഷ, മക്കൾ: മുംതാസ്, അഫ്സൽ, മുഹമ്മദ് ആഷിഖ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സിയും അൽഗാത്ത് ഏരിയാകമ്മിറ്റിയും ചേർന്നാണ് പ്രവർത്തിച്ചത്.
