കോഴിക്കോട് സ്വദേശി ബഹ്റൈനിലെ സൽമാനിയ ഹോസ്പിറ്റലിൽ മരിച്ചു.
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി പുതുകണ്ടിയിൽ രഞ്ജിത്ത് (59) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ബഹ്റൈനിലെ മനാമയിൽ കഴിഞ്ഞ രണ്ടു മാസമായി കഫ്റ്റീരിയ നടത്തി വരികയായിരുന്നു ഇദ്ദേഹം. സൽമാനിയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: രഞ്ജിനി. രണ്ട് മക്കളുണ്ട്.
Read Also - സൗദിയിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
