മരണപ്പെട്ട സുബീഷ് അബുദാബിയില്‍ കാര്‍പെന്ററായി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബറില്‍ വിവാഹം നടക്കാനാരിക്കുവെയായിരുന്നു അപ്രതീക്ഷിത വിയോഗം. 

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പൊടി ചെഴിയാംപറമ്പത്ത് സുബീഷ് (36) ആണ് അബുദാബിയിലെ ബനിയാസില്‍ മരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു അപകടം. സുബീഷും മറ്റ് മൂന്ന് പേരും കൂടി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന എറണാകുളം പിറവം വെട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

മരണപ്പെട്ട സുബീഷ് അബുദാബിയില്‍ കാര്‍പെന്ററായി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബറില്‍ വിവാഹം നടക്കാനാരിക്കുവെയായിരുന്നു അപ്രതീക്ഷിത വിയോഗം. പേരച്ചന്റെയും രാധാമണിയുടെയും മകനാണ്. സഹോദരങ്ങള്‍ - സുരേഷ് ബാബു, സുനിത, സുജാത. നടപടികളില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read also: തലവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി നഴ്‌സ്‌ മരിച്ചു

റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പ്രവാസി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്
​​​​​​​റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മംഗലാപുരം സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബത്ഹക്ക് സമീപം ദബാബ് സ്ട്രീറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 6.30- നുണ്ടായ സംഭവത്തിൽ ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് മരിച്ചത്. 

കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൗസ് ഡ്രൈവറാണ് മരിച്ച സിറാജുദ്ദീൻ. മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

സിറാജുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസിം-സൈനബ ദമ്പതികളുടെ മകനാണ്. അനന്തര നടപടികളുമായി റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.