സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

അല്‍ഐൻ: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കുറ്റിപ്പാല കഴുങ്ങിലപ്പടി തടത്തിൽപറമ്പിൽ പരേതനായ രായിമുഹാജിയുടെ മകന്‍ സമീര്‍ (40) ആണ് മരിച്ചത്.

ഫ്ലോര്‍മില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: ഫൗസിയ, മക്കള്‍: മുഹമ്മദ് റോഷന്‍, റസല്‍ ആദം. 

Read Also -  കശാപ്പിലെ കൊടുംചതി; റെസ്റ്റോറന്‍റിലെ ഇറച്ചി സാമ്പിള്‍ പരിശോധനയിൽ ചുരുളഴിഞ്ഞത് വൻ കൃത്രിമം, ഞെട്ടലിൽ നഗരവാസികൾ

നാട്ടിൽ അവധിക്ക് പോയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. 

സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഷമീർ ഒരുമാസം മുൻപാണ് നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട്ടിൽ താമസം ആകുന്നതിനു വേണ്ടിയായിരുന്നു പോയത്. റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. 10 വർഷമായി റിയാദിലുള്ള ഷമീർ ഡ്രൈവർ ആണ്. ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന, അമാൻ. 

അതേസമയം സൗദി അറേബ്യയിൽ മറ്റൊരു അപകടത്തിൽ ഒരു മലയാളി മരണപ്പെട്ടിരുന്നു. ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) മരിച്ചത്. റിയാദിൽ നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേർന്നുള്ള ചെക്ക് പോയിൻറിന് സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ - ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...