മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന.

Read Also -  പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം