ഇരുപത് വർഷമായി ബഹ്റൈനിൽ താമസിച്ച് വരികയാണ്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.

മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ഇരുപത് വർഷമായി ബഹ്‌റൈനിൽ പ്രവാസിയാണ്. സഹ്‌ല ബുക്‌വയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്.

Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം