സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഷമീറിൻറെ ബൈക്കിനു പുറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്. 

സംഭവ സ്ഥലത്തു നിന്നും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഷമീറിനെ തുടർ ചികിത്സക്കായി ഏറണാകുളം ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. റിയാദിൽ ജോലി ചെയ്യുന്ന ഷമീർ ഒരുമാസം മുൻപാണ് നാട്ടിലേക്ക് അവധിക്ക് പോയത്. പുതിയ വീട്ടിൽ താമസം ആകുന്നതിനു വേണ്ടിയായിരുന്നു പോയത്. റിയാദിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം സംഭവിച്ചത്. 10 വർഷമായി റിയാദിലുള്ള ഷമീർ ഡ്രൈവർ ആണ്. ഭാര്യ: റഹീന. പിതാവ്: ബഷീർ. മാതാവ്: സബൂറ. മക്കൾ: ആമിന, അമാൻ. 

Read Also - എണ്ണക്കാശ് കുറച്ചു; റോക്കറ്റ് പോലെ കുതിച്ച ടിക്കറ്റ് നിരക്ക് ഇനി കുറയും, തീരുമാനവുമായി ബജറ്റ് എയർലൈൻ

30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി; ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തിയ മലയാളി മരിച്ചു 

റിയാദ്: ടൂറിസ്റ്റ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) മലസ് അൽ ഉബൈദ് ആശുപത്രിയിൽ മരിച്ചു. പിതാവ്: മുരുഗൻ, മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ, മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. 

കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയിൽ തിരിച്ചു വന്നതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്ക് സഹപ്രവർത്തകനായ ഇഖ്‌ബാൽ മണ്ണാർക്കാടിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...