മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്.
തൃശൂര്‍: ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്‍റെ മകൻ ഇല്യാസ് (42) ആണ് മരണപ്പെട്ടത്.
ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്. കഴിഞ്ഞ ദിവസം 1.30ഓടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ദുബൈയിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു ഇല്യാസ്. ഭാര്യ: മെഹർ ബാൻ, മക്കൾ: നൈജ, ഇഷാൽ.
Read Also - ഇന്ധനം തീർന്നു, ജിപിഎസ് സിഗ്നൽ പണിമുടക്കി; മരുഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരൻ നിര്‍ജലീകരണം മൂലം മരിച്ചു
https://www.youtube.com/watch?v=QJ9td48fqXQ