ദീർഘകാലം സൗദി ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
റിയാദ്: പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. ദീർഘകാലം സൗദി ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കൊല്ലം നെടുമ്പന സ്വദേശി തെക്കേ ചരുവിള വീട്ടിൽ മനാഫ്( 50) ആണ് നാട്ടിൽ വച്ച് മരണപ്പെട്ടത്. പിതാവ്: ഹൈദ്രോസ് കുഞ്ഞ്, മാതാവ് :നബിസാ ബീവി, ഭാര്യ മുബീന.
