ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് പീറ്റര്‍ ജോസഫ് മരിച്ചത്.

മസ്‍കത്ത്: കഴിഞ്ഞ ദിവസം ഒമാനില്‍ നിര്യാതനായ മലയാളി യുവാവിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി തൃശൂര്‍ വല്ലച്ചിറ പാറക്കന്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് പീറ്റര്‍ ജോസഫ് മരിച്ചത്. ഭാര്യ അനുപ ജോണിയും ബന്ധു സ്റ്റെലിന്‍ തോമസും മൃതദേഹത്തെ അനുഗമിച്ചു. വെള്ളിയാഴ്‍ച വൈകുന്നേരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.

അഞ്ച് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്‍തുവരികയായിരുന്നു പീറ്റര്‍. ഭാര്യ അനുപ ജോണി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ക്ക് ഒ.ഐ.സി.സി ഒമാന്‍ നാഷണല്‍ സെക്രട്ടറി റെജി ഇടിക്കുള അടൂര്‍ നേതൃത്വം നല്‍കി.

Read also:  പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

പ്രവാസി മലയാളി റിയാദില്‍ വാഹനാപകടത്തിൽ മരിച്ചു
​​​​​​​റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദിലെ നദീം-ഖുറൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചാലോട് പൂങ്കാവനത്തിൽ കണിയാങ്കണ്ടി അനിൽകുമാർ (46) ആണ് മരിച്ചത്. ഭാര്യ - ജിംന. മക്കള്‍ - അവന്തിക, അൻഷിക. പരേതനായ നാരായണൻ - കണിയാങ്കണ്ടി പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - കെ.കെ. സന്തോഷ്, കെ.കെ. സനല്‍, കെ.കെ. ഷാഹിന്‍. മൃതദേഹം റിയാദിൽ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു.

Read also:  പ്രവാസലോകത്തെ പ്രാർത്ഥനകൾ വിഫലം; നജ്‍മുദ്ദീൻ വിടവാങ്ങി