നാല്‍പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നേരത്തെ ബ്ലൂസലൂണില്‍ ജോലി ചെയ്‍തിരുന്നു. പിന്നീടാണ് സ്വന്തമായി പെര്‍ഫ്യൂം ഷോപ്പ് ആരംഭിച്ചത്.

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കണ്ണൂര്‍ മാട്ടൂല്‍ തെക്കുമ്പാട് കുട്ടുവന്‍ വീട്ടില്‍ അബ്‍ദുല്‍സമദ് (70) ആണ് മരിച്ചത്. ദോഹയിലെ സൂഖ് വാഖിഫില്‍ അല്‍ റഈസ് പെര്‍ഫ്യൂം ഷോപ്പ് നടത്തുകയായിരുന്നു. താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നാല്‍പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നേരത്തെ ബ്ലൂസലൂണില്‍ ജോലി ചെയ്‍തിരുന്നു. പിന്നീടാണ് സ്വന്തമായി പെര്‍ഫ്യൂം ഷോപ്പ് ആരംഭിച്ചത്. ഭാര്യ കെ.പി റൗളത്തും ഏകമകന്‍ റഈസും ഖത്തറിലുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.