റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം താഴേക്കോട് സ്വദേശി അരക്കുപറമ്പ് കോതപ്പുറത്ത് ഇസ്ഹാഖ് (35) ആണ് മരിച്ചത്. റിയാദ് ഉമ്മുൽ ഹമാമിൽ ഒരു റൊട്ടി നിർമാണ സ്ഥാപനത്തിൽ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരേതനായ ഹൈദ്രോസ് മുസ്ലിയാരുടെയും ആയിശയുടെയും മകനാണ്. ഭാര്യ: ബീനാ ബീഗം. മക്കൾ: സൈനുദ്ദീൻ, ഷഹനാസ്, സാഫിർ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹോദരൻ യൂനസിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.