നേരത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്‍തിരുന്ന അബ്‍ദുല്‍ ജമാല്‍ അഞ്ച് മാസം മുമ്പാണ് ഒമാനിലെത്തിയത്.
സലാല: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയില്‍ മരിച്ചു. കോഴിക്കോട് നമ്മണ്ട ചീക്കിലോട്ടെ കിഴക്കേലത്തോട്ട് അബ്ദുല്‍ ജമാല്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റേയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
നേരത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്‍തിരുന്ന അബ്‍ദുല്‍ ജമാല്‍ അഞ്ച് മാസം മുമ്പാണ് ഒമാനിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് സലാല അല്‍ മഷൂറിന് സമീപം ഒരു ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതിയിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഭാര്യ - ഷൈമ. മക്കള്‍ - ബാദുഷ, ഷബീഹ, ഫാത്തിമ. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നിയമ നടപടികള്‍ ഐസിഎഫ് ഭാരവാഹികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
Read also: എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
