29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍  ജീവനക്കാരനായിരുന്നു

റിയാദ്: മലപ്പുറം സ്വദേശി പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ ( 54) സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍. മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ (പാതിരമണ്ണ). ഭാര്യ- സുമയ്യ കരുവള്ളി (കാച്ചിനിക്കാട് )മക്കള്‍ - ഫൈസാന്‍ (അധ്യാപകന്‍, ബദരിയ സ്‌കൂള്‍, കാളാവ്) ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.

Read also: പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചു
റിയാദ്: നീലഗിരി സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍മരിച്ചു. ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് (47) ആണ് ഹൃദയാഘാതം മൂലം ജോലിസ്ഥലത്ത് നിര്യാതനായി. പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി കഴിഞ്ഞ രണ്ടുമാസം മുമ്പ് പുതിയ വിസയിൽ വന്ന് സ്‍പോൺസറുടെ കീഴിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹ്‍ബൂബ് ചെറിയ വളപ്പിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കും. ഭാര്യ - ഹസീന. മക്കൾ - ഷഫ്‌ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player