വടക്കൻ പ്രവിശ്യയിലെ ഹായിലിലായിരുന്നു അപകടം. ഹായില്‍ - റോദ റോഡില്‍ രാത്രിയാണ് ഒട്ടകവുമായി കാര്‍ കൂട്ടിയിടിച്ചത്
റിയാദ്: സൗദി അറേബ്യയിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍ (42) ആണ് വടക്കൻ പ്രവിശ്യയിലെ ഹായിലിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഹായില്‍ - റോദ റോഡില്‍ രാത്രിയായിരുന്നു അപകടം.
ദീർഘകാലമായി ഹായിലിലെ റൊട്ടി കമ്പനിയിൽ ജീവനക്കാരനായിരുന്നു വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍. ഭാര്യ: ഫെബി വിനോജ്, മകള്‍: സോജ് മേരി വിനോജ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റൗഫ് ഇരിട്ടി, ഹായിലിലെ സാമൂഹ്യ പ്രവര്‍ത്തകനായ ചാന്‍സ് റഹ്മാന്‍ എന്നിവര്‍ മൃതദേഹം നാട്ടില്‍ അയക്കാനുള്ള നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്.
