ഭാര്യയും പതിനാറും പതിനെട്ടും വയസ് പ്രായമുള്ള രണ്ട് മക്കളുമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
റിയാദ്: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് പതിറ്റാണ്ടായി അൽ ഹസയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ് വ്യാഴാഴ്ച പുലർച്ചെ അൽ ഹസക്ക് സമീപം ശുഖൈഖിൽ മരിച്ചത്.
ഭാര്യയും പതിനാറും പതിനെട്ടും വയസ് പ്രായമുള്ള രണ്ട് മക്കളുമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി അൽ ഹസ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. അകാലത്തിൽ പൊലിഞ്ഞ സുരേഷിന്റെ വിയോഗത്തിൽ ഒ.ഐ.സി.സി അൽ ഹസ ഏരിയാകമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി.
