ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ (Jeddah, Saudi Arabia) മലയാളി ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി പി.കെ. സബീർ (40) ആണ് മരിച്ചത്. ജിദ്ദയിലെ അൽ യമാനി എന്ന ബേക്കറിയിൽ ജീവനക്കാരനായ സബീർ രാവിലെ ആദ്യ ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. ജിദ്ദയിൽ കുടുംബമാണ് താമസിച്ചിരുന്നത്. പിതാവ്: പി.കെ. അബ്ദുറഹ്മാൻ, മാതാവ്: ഉമയ്യ. ഭാര്യ: സമീറ. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളുണ്ട്.
