കഴിഞ്ഞ 10 വര്‍ഷമായി ‘ബഖാലത്തു ഷല്ലാൽ’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സത്യന്‍, 30 വർഷത്തോളമായി പ്രവാസിയാണ്. 

റിയാദ്: തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെസ്റ്റ് ചേർപ്പ് സ്വതേശി സത്യനാണ് താമസ സ്ഥലത്ത് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ‘ബഖാലത്തു ഷല്ലാൽ’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. 30 വർഷത്തോളമായി പ്രവാസിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിതാവ്: മണിയാംപറമ്പിൽ കൃഷ്ണൻ നായർ. അമ്മ: മാധവി അമ്മ. ഭാര്യ: ഇന്ദിര. രണ്ട് പെൺമക്കളുണ്ട്. മൃതദേഹം ബെയ്ശ് ജനറൽ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവർത്തനവുമായി ജല സാംസ്കാരിക സംഘം പ്രവർത്തകരായ ദേവൻ വെന്നിയൂർ, ഹനീഫ മൂന്നിയൂർ, ഷാജി പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്