ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന അദ്ദേഹം ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
റിയാദ്: ജിദ്ദയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം മേലാറ്റൂർ അലനല്ലൂർ സ്വദേശി കോർണകത്ത് അബ്ദുൽ കരീം (53) ആണ് മരിച്ചത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ജിദ്ദ ദഹബാൻ ഡിസ്ട്രിക്ടിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ് മുഹമ്മദ് കോർണകത്ത്, മാതാവ് ആയിഷ, ഭാര്യ ആയിഷ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Add Asianetnews as a Preferred Source

