ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
റിയാദ്: ചികിത്സക്കായി നാട്ടിൽ പോകാനൊരുങ്ങിയ മലയാളി സൗദിയിൽ മരിച്ചു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ പത്തനംതിട്ട ആറന്മുള കുൻഞ്ചിറവേളി ജ്യോതി നിവാസിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തേണ്ടതായിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളം തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 27 വർഷത്തോളമായി തായിഫിൽ പ്രവാസിയാണ്. അഞ്ച് വർഷമായി നാട്ടിൽ പോയിട്ട്. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായി. യാത്ര രേഖകൾ ശരിയാക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി ത്വാഇഫ് കെ.എം.സി.സി പ്രസിഡന്‍റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് രംഗത്തുണ്ടായിരുന്നു.
