Asianet News MalayalamAsianet News Malayalam

അവധിക്ക് നാട്ടിൽ പോകാനൊരുങ്ങുന്നതിനിടെ പ്രവാസി മലയാളി മരിച്ചു

 ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ (52) ആണ് മരിച്ചത്. 

malayali expat died in Saudi Arabia while preparing to go home  in the coming week
Author
Riyadh Saudi Arabia, First Published Apr 16, 2022, 9:00 PM IST

റിയാദ്: നാട്ടിൽ അവധിക്ക് പോകാനൊരുങ്ങുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു. ഈയാഴ്ച നാട്ടിൽ അവധിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശി നസ്റുദ്ദീൻ മുഹമ്മദ് ഇസ്മായിൽ (52) ആണ് മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായിരുന്നു. 

മകൻ സൈഫുദ്ദീൻ ജിദ്ദയിലുണ്ട്. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ടീം അംഗം റാഫി കൊല്ലം രംഗത്തുണ്ട്.

Follow Us:
Download App:
  • android
  • ios