നാട്ടിലേക്കുള്ള യാത്രയ്ക്ക് മണിക്കൂറുകൾ മാത്രം; ഉറങ്ങാൻ കിടന്ന റഫീഖ് പിന്നെ ഉണർന്നില്ല, മരണം ഹൃദയസ്തംഭനം മൂലം
യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഉറങ്ങാന്‍ കിടന്നതാണ്.
റിയാദ്: 5 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് യാത്രയുടെ മണിക്കൂറുകൾ മാത്രം മുൻപ് ഉറക്കത്തിൽ മരിച്ചു. സൗദി റിയാദിൽ ഡ്രൈവറായിരുന്ന തിരൂർ കല്ലിങ്ങൽ സ്വദേശി റഫീഖാണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിൽ പോകാനിരുന്നതായിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഉറങ്ങാൻ കിടന്ന റഫീക്കിനെ പിന്നെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചാണ് മരണമെന്ന് പൊതു പ്രവർത്തകർ അറിയിച്ചു.
Read Also - 20 കാരൻ 25 മിനിറ്റ് നേരം 'മരിച്ചു', ക്ലിനിക്കലി ഡെഡ്; ഡോക്ടർമാർ വിധിയെഴുതി, പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
കൊവിഡ്, ജോലി, വിസ, സ്പോൺസർഷിപ്പ് മാറ്റങ്ങൾ എന്നിവ കാരണം നാട്ടിൽ പോകുന്നത് പലതവണ നീണ്ടു പോവുകയായിരുന്നു. നാട്ടലേക്ക് മടങ്ങുന്ന ആഹ്ലാദത്തിലായിരുന്നു റഫീഖ്. മൃതദേഹം നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞെന്ന് പൊതു പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ അറിയിച്ചു. നാളെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം അയക്കുമെന്ന് സുഹൃത്ത് റഫീഖ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം