35 വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്ത് വരികയാണ്.

ഷാര്‍ജ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ കരോട്ടക്കാട്ടില്‍ അബ്ദുല്ല ഹാജി (55) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചത്. 

റൗള അല്‍ അറൂബ സ്ട്രീറ്റില്‍ ചിക്കന്‍ സ്പോട്ട് റെസ്റ്റോറന്‍റിന് സമീപം നടന്ന് പോകുന്നതിനിടെ കുഴഞ്ഞ് വീണ അബ്ദുല്ല ഹാജിയെ ഉടന്‍ തന്നെ ഷാര്‍ജ കുവൈത്ത് ഹോസ്പിറ്റലില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 35 വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ: ഷെമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ.

Read Also -  വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന; സ്കാനിങ്ങിൽ കുടുങ്ങി, വാട്ടർ ഹീറ്ററില്‍ ഒളിപ്പിച്ചത് നിരോധിത ലഹരി മരുന്ന്

https://www.youtube.com/watch?v=QJ9td48fqXQ