വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടര്‍ന്ന് സ്കാനിങ്ങിനെ വിധേയമാക്കുന്നതും വീഡിയോയില്‍ കാണാം.

ദോഹ: ഖത്തറില്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ കൈവശം നിരോധിത ലഹരി മരുന്നുകള്‍ പിടികൂടി. ഖത്തര്‍ കസ്റ്റംസ് അധികൃതരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ പക്കല്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയത്.

ലഗേജിനുള്ളില്‍ വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ലിറിക്ക ഗുളികകള്‍ കണ്ടെത്തിയത്. 13,579 ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരി ഗുളികകള്‍ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Read Also -  30,000 അടി ഉയരെ, അടിച്ചു പൂസായി യാത്രക്കാരൻ; വിമാനത്തിൽ പരാക്രമം, പരിഭ്രാന്തി, ഒടുവിൽ നിലത്തിറക്കി, വീഡിയോ

വിമാനത്താവളത്തിലെ ബാഗേജ് ബെല്‍റ്റില്‍ നിന്ന് ലഗേജ് സ്വീകരിക്കുന്നതും തുടര്‍ന്ന് സ്കാനിങ്ങിന് വിധേയമാക്കുന്നതും വീഡിയോയില്‍ കാണാം. ല​ഹ​രി​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള നി​രോ​ധി​ത വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്ത​രു​തെ​ന്ന് അധികൃതര്‍ ആ​വ​ർ​ത്തി​ച്ച് മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. 

Scroll to load tweet…