Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

 നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

malayali expat died in uae
Author
First Published Dec 25, 2023, 10:25 PM IST

റാസല്‍ഖൈമ: പ്രവാസി മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. കണ്ണൂര്‍ മാടായി പുതിയങ്ങാടി ബീച്ച് റോഡ് മന്‍ഹ ഹൗസില്‍ റഹ്നാസ് മന്‍ഹ (24) ആണ് മരിച്ചത്. നജ്മത്ത് അല്‍മദീന ഗ്യാസ് ട്രേഡിങ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അ​ബ്ദു​ല്‍നാ​സ​ര്‍ പാ​റ​ക്ക​ല്‍ പു​തി​യ​പു​ര​യി​ല്‍, മാതാവ്: റ​ഹ്മ​ത്ത് മ​ന്‍ഹ.സ​ഹോ​ദ​ര​ങ്ങ​ള്‍: ഷ​ഹ്നാ​സ്, അ​ജ്നാ​സ്, സ​ഹ്റ, റാ​നി​യ.

Read Also - പെണ്‍മക്കളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ് വിമാനത്താവളത്തിൽ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി

റിയാദ്: റിയാദ് വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ടു മലയാളികളെയും കണ്ടെത്തി. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ കാണാതായ പരപ്പനങ്ങാടി സ്വദേശിയെയും തൃശൂരിൽ റിയാദിലേക്ക് വന്ന മലയാളിയെയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. ഇരുവരും പോലീസ് കസ്റ്റഡിയിലാണുള്ളത്. 

ജിസാനിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെ തൃശൂർ സ്വദേശിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. നേരത്തെ തന്നെ ഇത്തരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ഇദ്ദേഹം വിമാനത്തിനകത്ത് വെച്ച് പ്രശ്നങ്ങളുണ്ടാക്കിയതോടെ റിയാദ് പോലീസിന് കൈമാറുകയായിരുന്നു. ഇദ്ദേഹത്തിെൻറ അസുഖം സംബന്ധിച്ച് പോലീസുകാരെ ബോധ്യപ്പെടുത്തിയതായും ജിസാനിൽ നിന്നുള്ള ക്ലിയറൻസിന് വേണ്ടി കാത്തിരിക്കുകയാണെന്നും സിദ്ദീഖ് തുവ്വൂർ അറിയിച്ചു. മാനസിക അസ്വസ്ഥത നേരിടുന്നയാൾക്ക് മതിയായ ചികിത്സ നൽകാതെ നേരിട്ട് നാട്ടിലക്ക് കയറ്റി അയക്കാൻ ശ്രമിച്ചതാണ് വിനയായത്. 

നേരത്തെ സൗദിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ബഖാലയിൽ (ഗ്രോസറി ഷോപ്പ്) നിന്ന് കേടായ സാധനങ്ങൾ വിറ്റ കേസിൽ നിയമനടപടി നേരിടുന്ന പരപ്പനങ്ങാടി സ്വദേശിയെയും പോലീസ് വിമാനതാവളത്തിൽ തടഞ്ഞുവെച്ചു. ഇദ്ദേഹം കോഴിക്കോട് നിന്ന് റിയാദ് വഴി അബഹയിലേക്കുള്ള യാത്രയിലായിരുന്നു. ഇദ്ദേഹത്തിെൻറ പേരിലുള്ള കേസ് ഇനിയും അവസാനിച്ചിട്ടില്ല. ഇദ്ദേഹത്തെ അഞ്ചു ദിവസത്തേക്ക് റിമാൻറ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios