ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

റാസല്‍ഖൈമ: അവധി കഴിഞ്ഞെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അജനൂര്‍ കൊളവയലില്‍ അബൂബക്കര്‍-പരേതയായ കുഞ്ഞാമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് കുഞ്ഞ് (38) ആണ് മരിച്ചത്. 

അവധി കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് കുടുംബസമേതം റാസല്‍ഖൈമയില്‍ തിരികെയെത്തിയതാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ചൊവ്വാഴ്ച ജോലി കഴിഞ്ഞെത്തിയ മുഹമ്മദ് കുഞ്ഞിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കുടുംബം സമീപമുള്ളവരെ വിവരം അറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തസ്നിയ ആണ് ഭാര്യ. മക്കൾ: മഹ്‌ലൂഫ, ഹൈറ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം