Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

എട്ട് വർഷത്തോളം സൗദിയിൽ വിവിധയിടങ്ങളിലായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ഏഴ് മാസം മുമ്പാണ് തിരിച്ചെത്തിയത്. 

malayali expat died inside his residence in Saudi Arabia
Author
First Published Jan 10, 2023, 10:12 PM IST

റിയാദ്: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നെടുവ ചന്ദു വീട്ടിൽ സജീർ (42) ആണ് മരിച്ചത്. റിയാദിൽ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. എട്ട് വർഷത്തോളം സൗദിയിൽ വിവിധയിടങ്ങളിലായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ഏഴ് മാസം മുമ്പാണ് തിരിച്ചെത്തിയത്. 

പിതാവ് - അബ്ദുല്ലത്തീഫ്, മാതാവ് - കദീജ, ഭാര്യ - ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Read also: മകനെ സ്‍കൂളില്‍ വിടാന്‍ പോയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ദക്ഷിണ സൗദിയിലെ ഖമീസിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം തിരൂർ പറവണ്ണ സ്വദേശി കമ്മക്കനകത്ത് മുഹമ്മദ് കുട്ടിയുടേയും കദീജയുടേയും മകൻ മുസ്തഫ (52) യുടെ മൃതദേഹമാണ് അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്. 

ഹെർഫി കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ഒൻപത് വർഷമായി ജോലി ചെയ്യുന്ന മുസ്തഫ ഹെർഫിയുടെ ഖമീസ് മുഷൈത്ത് ബ്രാഞ്ചിലേക്ക് റിയാദിൽ നിന്ന് ലോഡുമായി വരുന്ന വഴി വാദി ബിൻ അശ്ഫൽ സലീലിൽ ഭക്ഷണം കഴിച്ചതിന് ശേഷം  റോഡ് മുറിച്ചു കടക്കുമ്പോൾ എതിർ ദിശയിൽ നിന്നു വന്ന വാഹനമിടിച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി നടപടികൾ പൂർത്തിയാക്കി. ഭാര്യ മുബീന. മക്കൾ - ഫഹ്മിദ നദ ,മുഹമ്മദ് ഫംനാദ്. ഉമ്മ കദീജ സഹോദരങ്ങൾ - അബ്ദുൽ റസാഖ്,സമീറ, സാബിറ.

Read also: യുഎഇയില്‍ 11-ാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു; ഒപ്പം താമസിച്ചിരുന്നവരെ ചോദ്യം ചെയ്യുന്നു

Follow Us:
Download App:
  • android
  • ios