Asianet News MalayalamAsianet News Malayalam

വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; പ്രവാസി മലയാളി യുവാവ് മരിച്ചു

അല്‍ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 

malayali expat man died in uae
Author
First Published Mar 1, 2024, 11:50 AM IST

അല്‍ഐന്‍: മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാര്‍ സ്വദേശിയായ മണ്ണൂപറമ്പില്‍ മുഹമ്മദ് മുസ്തഫയുടെ മകന്‍ മുസവിര്‍ (24) ആണ് മരിച്ചത്. അല്‍ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 

അബുദാബിയിലെ അല്‍ഐന്‍ റോഡിലെ അല്‍ഖതം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരമാണ് മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് അപകടമുണ്ടായത്. അൽഐൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോയി. മാതാവ്: സാബിറ ഇല്ലിക്കൽ. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

Read Also -  പെട്രോൾ, ഡീസൽ വില ഉയരും; പുതിയ ഇന്ധനവില പ്രഖ്യാപിച്ചു, ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ

നിമിഷ പ്രിയയെ രക്ഷിക്കാൻ ഇനി ഒരേ ഒരു വഴി, ആ പ്രതീക്ഷയുമായി അമ്മക്ക് യെമനിലേക്ക് പറക്കാം; വിസ വീട്ടിലെത്തി

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അടുത്തയാഴ്ച യെമനിലേക്ക് പോകാം. വീസ നടപടികൾ പൂർത്തിയായതോടെ അടുത്ത വെള്ളിയാഴ്ച പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിക്കും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽക്കണ്ട് ശിക്ഷ ഇളവ് നേടാനാണ് ഇന്ത്യൻ എംബസി മുഖേനയുള്ള ശ്രമം. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ.

ഇനി മുന്നിലുള്ളത് പ്രാർത്ഥനാ നിർഭരമായ നാളുകളാണെന്നാണ് അമ്മ പറയുന്നത്. വർഷങ്ങൾക്ക് ശേഷം മകളെ ഒരു നോക്ക് കാണാമെന്നും വാരിപ്പുണരാമെന്നുമുള്ള മോഹത്തിലുമാണ് പ്രേമകുമാരി. ദില്ലി ഹൈക്കോടതി ഇടപെട്ടതോടെയാണ് പ്രേമകുമാരിക്ക് യമനിലേക്ക് പോകാൻ അനുമതി ലഭിച്ചത്. ഇതിനുള്ള വീസ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ഏഴ് വർഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടിൽ ജോലി ചെയ്യുകയാണ് പ്രേമകുമാരി.

മുംബൈയിൽ നിന്നും യമൻ അതിർത്തിയിലെ ഏദനിലേക്കാണ് യാത്ര. അവിടെ നിന്നും റോഡ് മാർഗ്ഗം വേണം സനായിലെത്താൻ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ യമൻ അംബാസഡറുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിമിഷപ്രിയയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന യെമൻ പൗരന്റെ കുടുംബത്തെ സന്ദർശിച്ച് വധശിക്ഷയിൽ ഇളവിന് അഭ്യർത്ഥിക്കാനാണ് യാത്ര. കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധി യെമൻ സുപ്രീം കോടതിയും ശരിവച്ചിരുന്നു. യെമൻ പൗരന്റെ കുടുംബം അനുവദിച്ചാൽ മാത്രമേ വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയെ രക്ഷിക്കാനാവൂ. പ്രേമകുമാരിക്കൊപ്പം യമനിലെത്താൻ സന്നദ്ധപ്രവർത്തകനായ സാമുവൽ ജെറോമിനും അനുമതി ലഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios