കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മസ്‌കറ്റ്: പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി. ആലപ്പുഴ മാവേലിക്കര പുന്നമൂട് കാരിക്കോട്ട് നൈനാന്‍ കെ ഉമ്മന്‍ (51) ആണ് മരിച്ചത്. 20 വര്‍ഷത്തിലേറെയായി സലാലയിലെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. 

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അല്‍ കതീരി കമ്പയില്‍ അഡ്മിനിസട്രേറ്റീവ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

Read Also - കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം, അലവൻസുകളും ബോണസും; മലയാളികളേ അടിച്ചുകേറി വാ, അപേക്ഷിക്കൂ, അവസരം ജർമനിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം