Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി സാമൂഹികപ്രവർത്തകൻ നാട്ടില്‍ നിര്യാതനായി

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കൽ ശാസ്‌ത്രക്രിയയുമെല്ലാം കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വ്യഴാഴ്ച പുലർച്ചെയായിരുന്നു മരണം.

malayali expat social worker died rvn
Author
First Published Oct 26, 2023, 10:36 PM IST

റിയാദ്: ജിദ്ദയിലെ നവോദയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായ കാസർകോട് രാജപുരം ചർച്ചിന് സമീപം പുല്ലാഴിയിൽ ജാക്സൺ മാർക്കോസ് (31) നാട്ടിൽ മരിച്ചു. അർബുദ ബാധയെ തുടർന്ന് ഒരു മാസം ജിദ്ദയിൽ ചികിത്സ നടത്തിയ ശേഷം തുടർ ചികിത്സക്കായി നാല് മാസം മുമ്പ് നാട്ടിൽ പോയതായിരുന്നു. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീമോതെറാപ്പിയും മജ്ജ മാറ്റിവെക്കൽ ശാസ്‌ത്രക്രിയയുമെല്ലാം കഴിഞ്ഞ് വിശ്രമത്തിലിരിക്കെ വ്യഴാഴ്ച പുലർച്ചെയായിരുന്നു മരണം. അഞ്ച് വർഷത്തോളമായി ജിദ്ദയിൽ അബീർ ഗ്രൂപ്പിൽ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുകയായിരുന്നു. 

പിതാവ്: മാർക്കോസ് ചാക്കോ, മാതാവ്: ത്രേസ്യാമ്മ മാർക്കോസ്, ഭാര്യ: മോബി ജാക്സൺ (മദീനയിൽ നഴ്‌സ്), മക്കൾ: മറിസാ മാർക്കോസ്, ജോബ് മാർക്കോസ്, സഹോദരങ്ങൾ: മരീസ, ജോസ്. മൃതദേഹ സംസ്ക്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് രാജപുരം ഫെറോന തിരുകുടുംബ ദേവാലയത്തിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Read Also - ജോലിക്കിടെയുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

 ഇ-സ്പോർട്സ് ലോകകപ്പ് സൗദിയിൽ; 2024ൽ ആദ്യ ടൂർണമെൻറ് 

റിയാദ്: കായികലോകത്ത് കുതിക്കുന്ന സൗദി അറേബ്യയിൽ ഇ-സ്പോർട്സ് ലോകകപ്പ് ആരംഭിക്കുന്നു. കീരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. വർഷംതോറും വേനൽക്കാലത്ത് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ലോക ഇ-സ്പോർട്സ് ടൂർണമെൻറിനെറ ആദ്യ പരിപാടി 2024-ൽ റിയാദിൽ നടക്കും. ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ടൂർണമെൻറായിരിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. 

റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടന്ന ‘ന്യൂ വേൾഡ് സ്പോർട്സ് സമ്മിറ്റ്’ വേദിയിലാണ് ലോകകപ്പ് പ്രഖ്യാപനമുണ്ടായത്. കായിക മേഖലയിലും ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയിലും പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ഗെയിമിങ്, ഇ-സ്‌പോർട്‌സ് മേഖലയുടെ പുരോഗതിക്ക് സംഭാവന നൽകുന്ന ഒരു പ്രധാന പ്ലാറ്റ്‌ഫോം ടൂർണമെൻറ് രൂപവത്കരിക്കും. ഇത് ഏറ്റവും പ്രമുഖമായ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ വികസന കുതിപ്പിന് സാക്ഷ്യം വഹിക്കുന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. ഇ-സ്‌പോർട്‌സ് ലോക കപ്പ് ഫൗണ്ടേഷൻ എന്ന പേരിലൊരു സ്ഥാപനം ആരംഭിക്കുമെന്നും ചടങ്ങിൽ കിരീടാവകാശി പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios