നേരത്തെ ഇദ്ദേഹം സൗദിയിൽ പ്രവാസിയായിരുന്നെങ്കിലും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.

റിയാദ്: സൗദിയിലെ ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം പുതിയ വിസയിൽ ഒരു മാസം മുമ്പ് തിരിച്ചെത്തിയ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുൽ കരീം കുറുംകാടൻ (55) ആണ് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് മരിച്ചത്. 

നേരത്തെ ഇദ്ദേഹം സൗദിയിൽ പ്രവാസിയായിരുന്നെങ്കിലും ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം 12 ന് വീണ്ടും ഖമീസിൽ ഹൗസ് ഡ്രൈവർ ആയി ജോലിക്കെത്തിയതായിരുന്നു. എത്തിയത് മുതൽ ഇദ്ദേഹത്തെ പലവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതിനാൽ അടുത്ത ദിവസം നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു. 

അതിനിടയിൽ സൗദി ജർമൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സന്ദർശന വിസയിൽ മക്കയിലുള്ള മകൾ ഐഷ മിസ്ന ഇദ്ദേഹത്തിെൻറ മരണ വിവരമറിഞ്ഞ് ഖമീസ് മുശൈത്തിൽ എത്തിയിട്ടുണ്ട്. ഭാര്യ: അഫ്സത്ത്, മക്കൾ: ഫാബിയ, ഐഷ മിസ്ന, മിഷ്അൽ ഹനാൻ, മാസിൻ ഹംദാൻ, മരുമക്കൾ: ഹാരിസ് ഇരുവേറ്റി, ഫൈഹാസ് മൊറയൂർ.

Read Also -  അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

അർബുദ ബാധിതനായ പ്രവാസി മലയാളി മരിച്ചു

റിയാദ്: അർബുദ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി കോഴിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മുസ്തഫ (63) സുലൈമാനിയ മിലിട്ടറി ആശുപത്രിയിലാണ് മരിച്ചത്. 

35 വർഷമായി ഇതേ ആശുപത്രിയിൽ ജീവനക്കരനായിരുന്നു. മെസഞ്ചറായാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും മക്കളുമായി റിയാദിൽ സകുടുംബം കഴിഞ്ഞുവരികയായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പരേതരായ മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റംലത്ത്, മക്കൾ: ആരിഫ് മുഹമ്മദ്‌, അൽഫ മോൾ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം