Asianet News MalayalamAsianet News Malayalam

ആറുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളി മരിച്ചു

സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്‍തിരുന്ന കൊല്ലം സ്വദേശി മരിച്ചു. 

malayali expat who did not go home for six years died in Saudi Arabia
Author
Riyadh Saudi Arabia, First Published Nov 15, 2021, 9:05 AM IST

റിയാദ്: ആറുവർഷമായി നാട്ടിൽ പോകാത്ത മലയാളി സൗദി അറേബ്യയിൽ (Saudi Arabia) മരിച്ചു. കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നാട്ടിൽ പോയി വന്നിട്ട് ആറു വർഷം കഴിഞ്ഞിരുന്നു. 

മുഹമ്മദ്‌ കുഞ്ഞു ആണ് പിതാവ്. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകൾ: ഫാത്തിമ. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവർ രംഗത്തുണ്ട്.

ഒരാഴ്‍ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Expat died). തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ (Jezan) ആശുപത്രിയിൽ ഒരാഴ്‍ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്‍മോനാണ് മരിച്ചത്. 

നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ. 

Follow Us:
Download App:
  • android
  • ios