കാൽനൂറ്റാണ്ടായി പ്രവാസിയായ പ്രവാസിയായ മുസ്തഫ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. വിസിറ്റ് വിസയിലെത്തിയ കുടുംബത്തോടൊപ്പമാണ് നാട്ടിൽ പോയത്. 

റിയാദ്: കുടുംബത്തോടൊപ്പം നാട്ടിൽ പോയി അവധിയാഘോഷിച്ച് ഒരാഴ്ച മുമ്പ് തിരിച്ചെത്തിയ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫ (53) ആണ് പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ ഞായറാഴ്ച്ച വൈകുന്നേരം മരിച്ചത്. 

കാൽനൂറ്റാണ്ടായി പ്രവാസിയായ പ്രവാസിയായ മുസ്തഫ പെയിന്റ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായിരുന്നു. വിസിറ്റ് വിസയിലെത്തിയ കുടുംബത്തോടൊപ്പമാണ് നാട്ടിൽ പോയത്. അതിന് ശേഷം ഒരാഴ്ച മുമ്പായിരുന്നു തിരിച്ചെത്തിയത്. ഞായറാഴ്ച രാവിലെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വൈകുന്നേരം റൂമിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ - ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ, മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്‌വാന യാസ്മിൻ, മരുമകൻ: അബ്ദുൽ അസീസ് മാറാക്കര, സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയില്‍വാഹനാപകടത്തിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
‌റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് - മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തില്‍ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കാത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 

റിയാദിലുണ്ടായിരുന്ന അസീസ് (61) ജോലി ആവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് അപകടം സംഭവിച്ചത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ വെൽഫെയർ വിങ് ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.