Asianet News MalayalamAsianet News Malayalam

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചു

ദുബൈയില്‍ വ്യാപാരിയായിരുന്ന ഹാരിസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. 

Malayali expat who was hospitalised for a month in Dubai while preparing to go home
Author
First Published Jan 26, 2023, 10:05 PM IST

ദുബൈ: ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

ദുബൈയില്‍ വ്യാപാരിയായിരുന്ന ഹാരിസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. പിതാവ് - പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ് - സഫിയ. ഭാര്യ - ആഇശ. മക്കള്‍ - ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങള്‍ - അബ്‍ദുല്‍ ഖാദര്‍, അഹ്‍മദ്, റഊഫ്, അബ്‍ദുറഹ്‍മാന്‍, സുഹ്റ, ആഇശ, സൗദ, ഹാജിറ, അസ്‍മിയ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസര്‍കോട് ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരിക്ക അറിയിച്ചു.

Read also:  പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

Follow Us:
Download App:
  • android
  • ios