30 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സാലി നിസാര്‍, അല്‍ വാജിഹ് ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
മനാമ: മസ്‍തിഷ്‍കാഘാതം ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാര്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
30 വര്‍ഷമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സാലി നിസാര്‍, അല്‍ വാജിഹ് ട്രാന്‍സ്‍പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യയും മക്കളും ഉള്‍പ്പെടുന്ന കുടുംബത്തോടൊപ്പമാണ് ബഹ്റൈനില്‍ താമസിച്ചിരുന്നത്. മകള്‍ നസിയ നിസാര്‍ ഏഷ്യന്‍ സ്‍കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കമ്പനി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചുവരുന്നു.
Read also: സന്ദര്‍ശക വിസയില്‍ മകന്റെ അടുത്തെത്തിയ മലയാളി വീട്ടമ്മ മരിച്ചു
ഇന്ത്യന്‍ ഡോക്ടര്‍ സൗദി അറേബ്യയില്‍ നിര്യാതനായി
ജിദ്ദ: രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അന്‍വറുദ്ദീന്‍ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്ന അദ്ദേഹത്തിന് പ്രമേഹം വര്‍ദ്ധിക്കുകയും രക്തസമ്മര്‍ദം കുറയുകയുും ചെയ്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. ഭാര്യ - അസ്ഫിയ. മക്കള്‍ - നസീറുദ്ധീന്‍ (ദമ്മാം), ഇമാദുദ്ദീന്‍ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
