നാല് വര്‍ഷം ബഹ്റൈനിലെത്തിയ അദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ബഹ്റൈനിലുള്ള ബന്ധുക്കള്‍ നയീം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മനാമ: ബഹ്റൈനില്‍ നാല് ദിവസമായി കാണാതായിരുന്ന പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നഗരൂര്‍ സ്വദേശി പ്രിജികുമാര്‍ (50) ആണ് മരിച്ചത്. നാല് വര്‍ഷം ബഹ്റൈനിലെത്തിയ അദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി വിവരമൊന്നും ലഭിക്കാതെ വന്നതോടെ ബഹ്റൈനിലുള്ള ബന്ധുക്കള്‍ നയീം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി സ്വീകരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ചൊവ്വാഴ്‍ച മൃതദേഹം കണ്ടെത്തിയത്. പരേതനായ സത്യശീലന്റെും ശാന്തയുടെയും മകനാണ്. ഭാര്യ - റെനി. മക്കള്‍ വിഷ്‍ണു, അനുഗ്രഹ.