ശനിയാഴ്ച സല്‍മാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര, മണിയൂര്‍ സ്വദേശി നൗഷാദ് ചെമ്പാട് കുഴിപ്പറമ്പില്‍ ആണ് മരിച്ചത്. ജിതാലിയിലെ ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ ചെയ്യുകയായിരുന്നു.

ശനിയാഴ്ച സല്‍മാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് - സൂപ്പി. മാതാവ് - ജമീല. ഭാര്യ - സലീന. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബഹ്റൈന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.

Read also:  മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചേളാരി സൂപ്പര്‍ ബസാറിലെ ചോലയില്‍ വീട്ടില്‍ അഷ്റഫ് (50) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഷ്റഫ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നേരത്തെ ദീര്‍ഘകാലം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി സലാലയിലെ സാദയിലുള്ള ഒരു ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ - അഫ്‍സത്ത്. മക്കള്‍ - ആദില്‍ അദ്‍നാന്‍, അഫ്‍നാന്‍, ഷന്‍സ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സലാലയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അറിയിച്ചു.

Read also: സൗദി അറേബ്യയിലെ മുൻ പ്രവാസിയും വ്യവസായിയുമായ ഹംസ പൂക്കയിൽ നിര്യാതനായി