അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 

അബുദാബി: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയായ ചോലക്കര ചെപ്പാല സുനീര്‍ (42) ആണ് മരിച്ചത്. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അജ്‍മാനില്‍ നൂര്‍ അല്‍ ഷിഫാ ക്ലിനിക്ക്, ക്വിക്ക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു.

പിതാവ് - കുഞ്ഞിമുഹമ്മദ്. മാതാവ് - മറിയക്കുട്ടി. ഭാര്യ - സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍ - സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബ്, സുഹൈല്‍ എന്നിവര്‍ അല്‍ ഐനില്‍ ഉണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച നാട്ടില്‍ ഖബറടക്കും.

Read also: പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി

ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​മനാമ: മലയാളി ബഹ്റൈനില്‍ നിര്യാതനായി. കാഞ്ഞങ്ങാട് മഡിയന്‍ പാലക്കിയിലെ അഹമ്മദ് (56) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

രണ്ടു ദിവസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ബഹ്റൈനിലേക്ക് പോയത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷമീ. മക്കള്‍: അര്‍ഫാന, ആശഫാന, അസ്മിയ, അര്‍മിയ. മരുമക്കള്‍: നിസാം, അഫ്സല്‍. 

Read More -  ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു