ആറു വര്‍ഷമായി ഒമാനിലുണ്ട്.

മസ്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടപറമ്പില്‍ ഗോപി (57) ആണ് ഗൂബ്രയില്‍ മരിച്ചത്. ആറു വര്‍ഷമായി ഒമാനിലുണ്ട്. ഹോട്ടലില്‍ കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി.മക്കള്‍: അഖില്‍, നിഖില്‍.

Read Also -  വിസയില്ലാതെ ചുറ്റി വരാം യുഎഇ, പുതുക്കിയ വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്ത്, 87 രാജ്യക്കാര്‍ക്ക് ഇനി പ്രവേശനം ലളിതം

ബിസിനസ് ആവശ്യത്തിന് എത്തിയ മലയാളി സൗദിയില്‍ മരിച്ചു 

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയിലെ ജിസാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്. 

റിയാദിൽ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്പ് ഖത്തറിൽ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം മുമ്പാണ് സൗദിയിൽ എത്തിയത്. ഭാര്യ: ആയിശ കളരാന്തിരി.മക്കൾ:മസിൻ അഹമ്മദ്, ഹസ്സ ഫാത്തിമ, ജസ ഫാത്തിമ, അസ്വാൻ. സഹോദരങ്ങൾ: എ.ടി. ബഷീർ, യൂസുഫ്, സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ. മൃതദേഹം ശനിയാഴ്ച രാത്രി തന്നെ ജിസാനിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം