ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്.
റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ കോഴിക്കോട് ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്.
ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ് റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Read Also - പ്രവാസി മലയാളികൾക്ക് സന്തോഷം; പുതിയ സര്‍വീസുകൾ ഉടൻ, ചില സെക്ടറിൽ സര്‍വീസുകൾ കൂട്ടി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
നാട്ടിലേക്ക് പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി റിയാദിൽ നിര്യാതനായി. കണ്ണൂർ പയ്യന്നൂർ സ്വദേശി കൊറവയൽ അരയിൽ വീട് ദിനേശ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സ തേടുകയായരുന്നു.
ഭാര്യ: രേഖ. മക്കൾ: പാർവ്വതി, സൂര്യ. റിയാദ് നുസ്ഹയിലുള്ള സ്വകാര്യ കമ്പനിയിൽ ഇല്ക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
